ആണും പെണ്ണുമല്ലാത്ത ചതിയൻ ചന്തു, ആരോമൽ മടിയിൽ മയങ്ങുമ്പോൾ, കച്ച പൊതിഞ്ഞ മുറിവിൻ മേൽ കുത്തുവിളക്കു കൊണ്ടാഞ്ഞുകുത്തീ......

ആണും പെണ്ണുമല്ലാത്ത ചതിയൻ ചന്തു, ആരോമൽ മടിയിൽ മയങ്ങുമ്പോൾ, കച്ച പൊതിഞ്ഞ മുറിവിൻ മേൽ കുത്തുവിളക്കു കൊണ്ടാഞ്ഞുകുത്തീ......
Nov 1, 2024 01:48 PM | By PointViews Editr

കണ്ണൂർ: വടക്കൻപാട്ടിലെ ചന്തുവിനെ ചതിയൻ എന്ന് വിളിച്ച് ഒരു പാട്ടുണ്ട്. അതാണ് തലക്കെട്ടിൽ കൊടുത്തിട്ടുള്ളത്. ചന്തുവിനെ ദുർവ്യാഖ്യാനം ചെയ്ത് മോശമാക്കിയതാണെന്ന വാദവുമുണ്ട്. പക്ഷെ കണ്ണൂർ ജില്ലാ കലക്ടർ ചതിയൻ ചന്തുവിനേക്കാൾ വൃത്തികെട്ടവനാണ് എന്നാരും പറയാത്തത് കലക്ടറേക്കാൾ ആദർശവും അന്തസും മലയാളികൾക്ക് ഉള്ളതുകൊണ്ടാണ്. അന്തസ്സും ആദർശവും വ്യക്തിത്വവും ആർജ്ജവവും ഒക്കെയുള്ള വ്യക്തിത്വങ്ങളാണ് ഓരോ ഐഎഎസ് ഉദ്യോഗസ്ഥരുമെന്ന ധാരണ ഒരു മിഥ്യാധാരണയാക്കി മാറ്റിയ ചരിത്ര പുരുഷനാണ് കണ്ണൂർ ജില്ലാ കലക്ടർ. കണ്ണൂരിൽ കലക്ടർമാരായി വന്നാൽ തന്നെ ചുവന്ന നിറം കാണുമ്പോൾ നടുവ് വളച്ചു കൊടുക്കുന്നവരാണ് എന്ന പേരുദോഷം കുറേ കാലമായി ഉണ്ടായിരുന്നു. ഡോ. രത്തൻ ഖേൽക്കറിനെ പോലെ ഒക്കെയുള്ളവർ അത്തരം പേരുദോഷങളെ ഒക്കെ ഈ അടുത്ത കാലത്ത് പോലും അതിജീവിക്കുകയും അന്തസ്സോടെ ഇരിക്കുകയും ചെയ്ത കസേരയിലാണ് ഇപ്പോൾ ആണാണോ എന്ന് ചോദിച്ചാൽ പോലും ചുറ്റും ഒന്ന് നോക്കേണ്ടി വരുന്ന ഒരുവൻ ഇരിക്കുന്നത്‌. പി.പി. ദിവ്യയ്ക്ക് ജാമ്യം കിട്ടാൻ വേണ്ടി പീപ്പി ഊതിക്കൊടുത്ത് സ്വന്തം സഹപ്രവർത്തകൻ്റെ ആത്മാവിനെ പോലും ഒറ്റിക്കൊടുക്കാൻ ഒരു നാണവും മാനവും തോന്നാത്ത ഒരുവൻ ഈ കലക്ടർ പദവിയിലൊക്കെ ഒരാവശ്യ ഘടകമാണോ? എഡിഎം നവീൻ ബാബുവിന് നൽകിയ യാത്രയയപ്പ് സമ്മേളനത്തിലേക്ക് ദിവ്യയെ ക്ഷണിച്ചതും കൊലവെറി പ്രസംഗത്തിന് ഗൂഢാലോചന നടത്തിയതും കലക്ടർ കൂടി ചേർന്ന് നടത്തിയ കളിയാണ് എന്ന് വ്യക്തമാണ്. നവീൻ ബാബുവിനെ അവഹേളിച്ചും പരിഹസിച്ചും ദിവ്യ നടത്തിയ പ്രസംഗത്തിൽ ഓരോ വാക്ക് പറയുമ്പോഴും ചുണ്ട് മറച്ചു വച്ചും തല കുനിച്ചുപിടിച്ചും കലക്ടർ എന്ന പദവിയിലിരുന്ന മനുഷ്യൻ ഇളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ചടങ്ങിലെ അധ്യക്ഷനോ മുഖ്യാതിഥിയോ ഉദ്ഘാടകനോ ഒക്കെയായിരിരുന്നിരിക്കാം ഈ കലക്ടർ. താനറിയാതെയാണ് ദിവ്യ വഴിവിട്ട സംസാരം നടത്തുന്നതെങ്കിൽ തടയാൻ ശ്രമിക്കേണ്ട വിദ്വാനാണ് ഇളിച്ചു കൊണ്ട് ചിരിയടക്കി തുപ്പൽ തുടച്ച് കുനിഞ്ഞിരുന്നതെന്ന് വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്. ദിവ്യയുടെ അശുദ്ധ പ്രസംഗം തടയാൻ തൊട്ടടുത്തിരുന്ന കലക്ടർക്ക് നിരവധി മാർഗ്ഗങ്ങൾ ഉണ്ടായിരുന്നു. മെല്ലെ ചെവിയിൽ പറയാം, വിഷയം മാറ്റാൻ ശ്രമിക്കാം, ഇടയ്ക്ക് പ്രസംഗം നിർത്തി, മൈക്ക് ഓഫാക്കി വിലക്കാം, ഒരു വഴിയും ഇല്ലങ്കിൽ ഇത്തരം സംഭാഷണം ഈ വേദിയിൽ പാടില്ല എന്ന് തുറന്നു വേണമെങ്കിലും പറയാം. പക്ഷെ ഒരു ചെറുവിരൽ അനക്കാനോ ചുണ്ടനക്കാനോ പോലും തയാറാകാതെ ദിവ്യ നടത്തിയ അപരാധ വർത്തമാനം കേട്ട് ഊറിച്ചിരച്ചവൻ്റെ മുഖത്ത് പുരുഷത്വത്തിൻ്റെയോ സ്ത്രീത്വത്തിൻ്റെയോ പോലും ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. എന്തൊരു നാണം കെട്ട മുഖഭാവമായിരുന്നു അയാളുടേത് ! ഒരു കാര്യം വ്യക്തം. ദിവ്യയുടെ വരവും നാടകവും കലക്ടറുടെ കൂടെ അറിവോടെ തന്നെ ആയിരുന്നു എന്ന് വ്യക്തമാക്കുന്ന ഭാവങ്ങളാക്ക് അയാളുടെ മുഖത്തും വേദിയിലും തെളിഞ്ഞത്. അപരാധ കഥാകഥനം കഴിഞ്ഞ് ദിവ്യ ബിജിഎംഒക്കെയിട്ട് പോയിക്കഴിഞ്ഞ് എഡിഎം കലക്ടറുടെ മുറിയിൽ ചെന്ന് തനിക്ക് തെറ്റുപറ്റി എന്നു പറഞ്ഞു എന്നാണ് കലക്ടർ മൊഴി കൊടുത്തിരുന്നത്. പറഞ്ഞത് നവീനും കേട്ടത് കലക്ടറും മാത്രവും! എന്ത് തെറ്റ് പറ്റാനാണ് സാധ്യത? നവീൻ ബാബു ഉദ്ദേശിച്ചത് തനിക്ക് പറ്റിയ തെറ്റിനെ കുറിച്ചാണ്. ഇതു പോലെ അന്തസില്ലാത്ത ഒരു കലക്ടർക്കും അഴിമതിക്കാരുടെ മാലാഖയായ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിനും ഒപ്പം ജോലി ചെയ്യണ്ടി വരുന്ന ഗതികേടിനെ കുറിച്ചാണ് നവീൻ ബാബു ഉദ്ദേശിച്ചതെന്ന് വേണം കണക്കാക്കാൻ... അതിനാൽ കലക്ടറെ രണ്ടാം പ്രതിയാക്കി കേസെടുക്കണം. കലക്ടറുടെ ഫോൺ കോളുകൾ പരിശോധിക്കണം, ദിവ്യയും കലക്ടറും തമ്മിൽ ബിസിനസ് ഇടപാടുകൾ ഉണ്ടോയെന്ന് അന്വേഷിക്കണം. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായിരിക്കെ ദിവ്യ നടത്തിയ മുഴുവൻ പദ്ധതികളും ഇടപാടുകളും സംബന്ധിച്ച് സ്വതന്ത്ര ഏജൻസികൾ അന്വേഷിക്കണം. അവയെല്ലാമായി കലക്ടർക്കുള്ള ബന്ധം എന്താണെന്ന് പരിശോധിക്കണം. കാരണം ചന്തു കുത്തിയത് ആരോമലിൻ്റെ മുറിവിലാണെങ്കിൽ കലക്ടർ കുത്തിയത് നവീൻ ബാബുവിൻ്റെ ആത്മാഭിമാനത്തെയാണ്.

Chantu, neither male nor female, sneezes on Aromal's bosom, and shines a torch on the scabbed wound.

Related Stories
മലയാംപടി എസ് വളവിൽ മിനി ബസ് മറിഞ്ഞ് 2 പേർ മരിച്ചു.

Nov 15, 2024 07:38 AM

മലയാംപടി എസ് വളവിൽ മിനി ബസ് മറിഞ്ഞ് 2 പേർ മരിച്ചു.

മലയാംപടി എസ് വളവിൽ മിനി ബസ് മറിഞ്ഞ് 2 പേർ...

Read More >>
നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ മൊഴിയെടുത്തു.

Nov 14, 2024 05:53 PM

നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ മൊഴിയെടുത്തു.

നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ...

Read More >>
കണിച്ചാർ പഞ്ചായത്ത് ആറാം വാർഡ് ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10 ന്.

Nov 14, 2024 01:03 PM

കണിച്ചാർ പഞ്ചായത്ത് ആറാം വാർഡ് ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10 ന്.

കണിച്ചാർ പഞ്ചായത്ത് ആറാം വാർഡ് ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10...

Read More >>
കടലിൽ മീൻ വളർത്താൻ കേന്ദ്രവും കേരളവും ഒന്നിക്കുന്നു.

Nov 14, 2024 12:03 PM

കടലിൽ മീൻ വളർത്താൻ കേന്ദ്രവും കേരളവും ഒന്നിക്കുന്നു.

കടലിൽ മീൻ വളർത്താൻ കേന്ദ്രവും കേരളവും...

Read More >>
ബാബാ രാംദേവിൻ്റെ പതഞ്ജലിക്കെതിരെ കേരളത്തിൽ മാത്രം 10 കേസുകൾ. പ്രധാനമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.

Nov 14, 2024 09:15 AM

ബാബാ രാംദേവിൻ്റെ പതഞ്ജലിക്കെതിരെ കേരളത്തിൽ മാത്രം 10 കേസുകൾ. പ്രധാനമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.

ബാബാ രാംദേവിൻ്റെ പതഞ്ജലിക്കെതിരെ കേരളത്തിൽ മാത്രം 10 കേസുകൾ. പ്രധാനമന്ത്രിക്കും പരാതി...

Read More >>
വാറണ്ടിയിൽ വീഴ്ച സാംസങ്ങിന് പിഴ.

Nov 13, 2024 10:45 PM

വാറണ്ടിയിൽ വീഴ്ച സാംസങ്ങിന് പിഴ.

വാറണ്ടിയിൽ വീഴ്ച സാംസങ്ങിന്...

Read More >>
Top Stories